2.5 C
New York
Sunday, October 2, 2022
HomeKERALA GKSreenarayana Guru (1856-1928)

Sreenarayana Guru (1856-1928)

 

Sreenarayana Guru (1856-1928)

ജനനം: ചെമ്പഴന്തി.(1856 Aug 20 or 1032 ചിങ്ങം, ചതയം നാളിൽ).

 • സമാധി: ശിവഗിരി (1928 Sept.20 or 1104 കന്നി 5).
 • പിതാവ്: കൊച്ചുവിള മാടനാശാൻ.
 • മാതാവ്: വയൽവാരം കുട്ടിയമ്മ.
 • ആദ്യകാല പേര്: നാണു.
 • നാണുവിന്റെ മാതൃകുടുംബം: ഇലഞ്ഞിക്കൽ.
 • ആദ്യം പരിചയപ്പെട്ട പ്രമുഖ വ്യക്തി: ചട്ടമ്പിസ്വാമി.
 • തപസ്സ് ചെയ്ത or ജ്ഞാനോദയം ലഭിച്ച സ്ഥലം: മരുത്വാമലയിലെ പിളളത്തടം ഗുഹ.
 • ഗുരുവിനെ ഹഠയോഗം പഠിപ്പിച്ചത്: തൈക്കാട് അയ്യാ.
 • അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ: 1888 Feb 20, ശിവരാത്രിയിൽ.
 • അരുവിപ്പുറം: നെയ്യാറിന്റെ തീരത്ത്.
 • അരുവിപ്പുറം ക്ഷേത്രത്തിൽ കൊത്തിയ വരി: “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ വാഴുന്ന’ മാതൃകാസ്ഥാനം”( ജാതിനിർണയം എന്ന കൃതിയിൽ നിന്ന്)
 • അരുവിപ്പുറത്തിന് ശേഷം നടത്തിയ പ്രതിഷ്ഠ :മണ്ണന്തലയിൽ.
 • ഗുരു ആകെ 43 പ്രതിഷ്ഠകൾ നടത്തി.
 • കുമാരനാശാനെ ആദ്യംകണ്ടത്: 1891 ൽ.
 • ഗുരുവിന്റെ ഗുളിക ചെപ്പേന്തിയ ശിഷ്യൻ, വത്സല ശിഷ്യൻ: കുമാരനാശാൻ.
 • 1898 ൽ വാവൂട്ട് യോഗം സ്ഥാപിച്ചു.ഇത് പിന്നീട് അരുവിപ്പുറം ക്ഷേത്രയോഗം എന്നാക്കി.
 • ഇത് SNDP യുടെ രൂപീകരണത്തിന് വഴിയൊരുക്കി.
 • SNDP നിലവിലായത്: 1903 May15(1078 ധനു 23)
 • ആദ്യ President or ആജീവനാന്ത അധ്യക്ഷൻ: ശ്രീനാരായണ ഗുരു.
 • Vice President: Dr. പൽപു.
 • ജന.സെക്രട്ടറി: കുമാരനാശാൻ.
 • SNDP യുടെ ഒന്നാം വാർഷികത്തിൽ (1904) ഇറങ്ങിയ മുഖപ ത്രം: വിവേകോദയം.ഇതിന്റെ പത്രാധിപർ: കുമാരനാശാൻ.
 • SNDPയുടെ “യഥാർത്ഥ സ്ഥാപകൻ” :ഡോ.പൽപു.
 • റിട്ടി ലൂക്കോസ് ഇദ്ദേഹത്തെ “ഈഴവരുടെ രാഷ്ട്രീയപിതാവ് “എന്ന് വിളിച്ചു.
 • 1916 ൽ ഗുരു SNDPയുമായുള്ള ബന്ധം അവസാനിപ്പിച്ചു.
 • 1904 ൽ ശിവഗിരി മഠം സ്ഥാപിച്ചു. ഇവിടെ വച്ച് SNDP യുടെ ആദ്യ വാർഷിക യോഗം.
 • 1908ൽ ശാരദാമഠം ശിലാസ്ഥാപനം.
 • 1912ൽ ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ.
 • 1913ൽ ആലുവായിൽ അദ്വൈതാശ്രമം.
 • (“ഓം സാഹോദര്യം സർവ്വത്ര”)
 • 1914 ൽ അദ്വൈതാശ്രമത്തിൽ വച്ച് വാഗ്ഭടാനന്ദനെ കണ്ടു.
 • 1915ൽ പഴനി ക്ഷേത്ര സന്ദർശനം.
 • 1915ൽ കുമ്പള സമുദായത്തിന് വേണ്ടി സിന്ദ്വേശ്വരം ക്ഷേത്ര സ്ഥാപനം.
 • 1916 ൽ തിരുവണ്ണാമലയിൽ ചെന്ന് ഗുരു രമണമഹർഷിയെ കണ്ടു.( ഗുരു അങ്ങോട്ട് ചെന്ന് സന്ദർശിച്ച ഏക വ്യക്തി).
 • രമണമഹർഷിയ്ക് വേണ്ടി ഗുരു എഴുതിയവ: നിർവൃതി പഞ്ചകം, മുനിപര്യ പഞ്ചകം.
 • 1918ൽ ആദ്യ ശ്രീലങ്കൻ പര്യടനം.(ആദ്യമായി കാവി ധരിച്ചു).
 • 1919ൽ കൊളമ്പ് യാത്ര.
 • 1920ൽ കാരമുക്ക് വിളക്ക് പ്രതിഷ്ഠ.
 • 1922ൽ മുരിക്കുംപുഴ ക്ഷേത്രത്തിൽ പ്രഭാ പ്രതിഷ്ഠ. (“ഓം സത്യം ധർമ്മം ദയ ശാന്തി”)
 • 1922ൽ ടാഗോർ ശിവഗിരിയിലെത്തി ഗുരുവിനെ കണ്ടു.( സംഭാഷണപരിഭാഷ: നടരാജഗുരു).
 • 1924ൽ ആലുവയിൽ സർവ്വമത സമ്മേളനം :
 • ഇവിടെ വച്ച് ഗുരു പറഞ്ഞ പ്രസിദ്ധ വാക്കുകൾ
 • ☀”മതമേതായാലും, മനുഷ്യൻ നന്നായാൽ മതി”. 
 • “ഒരു ജാതി, ഒരു മതം, ഒരു ദൈവം…”
 • ☀”വാദിക്കാനും, ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് സമ്മേളനം”.
 • ആലുവാസർവ്വമത സമ്മേളന അധ്യക്ഷൻ: ജസ്. സദാശിവ അയ്യർ.
 • 1925ൽ ഗാന്ധിജി ഗുരുവിനെ വർക്കലയിലെ, ഗാന്ധ്യാശ്രമം ഭവനത്തിൽ ചെന്ന് കണ്ടു. ഒപ്പം c.രാജഗോപാലാചാരിയും. (സംഭാഷണപരിഭാഷ: N. കുമാരൻ).
 • 1925ൽ ദിവാൻ വാട്സ് ശിവഗിരി സന്ദർശിച്ചു.
 • 1926ൽ രണ്ടാം ശ്രീലങ്കൻ പര്യടനം.
 • 1927ൽ കളവങ്കോട് ക്ഷേത്രത്തിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ.(കണ്ണാടിയിൽ “ഓം ശാന്തി” എന്ന് എഴുതി).
 • 1927ൽ തലശേരി ജഗന്നാഥ ക്ഷേത്രത്തി ൽ ലോഹ പ്രതിഷ്ഠ നടത്തി.
 • 1927ൽ ബോധാനന്ദ സ്വാമി, ഗുരു ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചു.(തലശേരിയിൽ).
 • ഗുരു ബോധാനന്ദസ്വാമിയെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു.
 • ശ്രീനാരായണഗുരുവിന്റെ ഉയരം കൂടിയ പ്രതിമ: കൈതമുക്ക്, Tvm.
 • 1928ൽ ജാതിരഹിത സംഘടന ലക്ഷ്യമിട്ട് ശ്രീനാരായണ സന്യാസി സംഘം രൂപീകരിച്ചു.ഇത് പിന്നീട് “ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ” ആയി.
 • അവസാന നാളുകളിൽ ഗുരു വെള്ള വസ്ത്രം ധരിച്ചു.
 • സമാധി: 1928 Sep 20, ശിവഗിരി. (1104 കന്നി 5).
 • ഗുരു പങ്കെടുത്ത അവസാന SNDP വാർഷികയോഗം: പള്ളുരുത്തി, Ktm.
 • ഗുരു പങ്കെടുത്ത അവസാന ചടങ്ങ്: 1928 ലെ കോട്ടയത്ത് നടന്ന SNDP വിശേഷാൽയോഗം.
 • ശിവഗിരി തീർത്ഥാടനം ആരംഭിച്ചത്: 1932ൽ..
 • ഗുരുദർശനങ്ങൾ പ്രസിദ്ദീകരിച്ച പത്രം: ദീപിക.
 • കേരളത്തിൽ ജനന-സമാധി ദിനങ്ങൾ പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ട ഏക വ്യക്തി.
 • ശ്രീനാരായണഗുരു ജയന്തി വിശേഷദിനമായി പ്രഖ്യാപിച്ച മറ്റൊരു സംസ്ഥാനം: കർണാടക.Sep 16.
 • ദൈവദശകം സ്റ്റാമ്പ് :
 • ഗുരു രചിച്ച ‘ദൈവദശകം’ കൃതി നൂറ് ഭാഷകളിലേക്ക് തർജമ ചെയ്യുന്ന ഭാഗമായി കേരളതപാൽ വകുപ്പ് പുറത്തിറക്കിയത്.

പ്രകാശനം :പിണറായി വിജയൻ.

പ്രധാന കൃതികൾ.

 • ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് (ആദ്യകൃതി).
 • ആത്മോപദേശശതകം.
 • ജാതിനിർണയം (“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, ഒരു യോനി, ഒരാകാരം, ഒരു ഭേദവുമില്ലതിൽ).
 • ദർശനമാല.
 • അദ്വൈത ദീപിക.
 • ബ്രഹ്മവിദ്യാപഞ്ചകം.
 • മുനിപര്യപഞ്ചകം.
 • നിർവൃതിപഞ്ചകം.
 • ജാതിലക്ഷണം.
 • ഗുരുവിനെ പറ്റി പ്രമുഖർ പറഞ്ഞത് ;
 • ടാഗോർ: “ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരിൽ സ്വാമിയെ പോലെ പരിശുദ്ധാത്മാവായി ആരുമില്ല”.
 • അയ്യൻകാളി: ” ശ്രീനാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം”
 • C.F.ആൻഡ്രൂസ്: “ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽ കണ്ടു.. അത് കേരളത്തിന്റെ തെക്കേ അറ്റത്ത് വാണരുളും ശ്രീനാരായണഗുരു “.
 • വിനോബഭവെ: “കഴിഞ്ഞ നൂറ്റാണ്ടിൽ ഭാരതത്തിൽ പ്രത്യക്ഷീഭവിച്ച അഞ്ചോ, പത്തോ അവതാരമൂർത്തികളിൽ ഒരാളായി പരിഗണിക്കേണ്ട മഹാത്മാവാണ് ഗുരുദേവൻ “
 • ഗുരുവിനെ “പെരിയസ്വാമി” എന്ന് വിളിച്ചത്: ഡോ.പൽപു.
 • ഗുരുവിനെ “രണ്ടാം ബുദ്ധൻ” എന്ന വിശേഷിപ്പിച്ചത്: G. ശങ്കരകുറുപ്പ്.
 • കുമാരനാശാന്റെ വീണപൂവ് = ഗുരുവിന്റെ രോഗാവസ്ഥ മുഖ്യവിഷയം.
 •  

 

 

KeralaPSCTips.Com
KeralaPSCTips.Comhttps://www.keralapsctips.com
keralapsctips.com is one of the leading Online Kerala PSC Training Institute. If you are preparing for Kerala PSC Exam and not have enough Time to go for Classroom training then KeralaPSCtips.com will be your Best Solutions. For Course Related Enquire email us at keralapsctips.com@gmail.com
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

Recent Comments