Salt satyagraha(salt satyagraha movement )

0
7140
Salt satyagraha(salt satyagraha movement )

salt satyagraha movement

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന്‌ നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെനേതൃത്വത്തിൽ നടത്തിയ 1930 മാർച്ച് 12ന് -ന്‌ ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹംഎന്നറിയപ്പെടുന്നത്.

  • 1930-ലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരമായിരുന്നു “ഉപ്പ് സത്യാഗ്രഹം”.
  • 1930 മാർച്ച്‌ 12 ന് സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേക്കാണ് ഉപ്പ് സത്യാഗ്രഹ യാത്ര ആരംഭിച്ചത്.
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്.
  • 1882-ലെ Salt Act പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന്റെ കുത്തക അവകാശം ഗവണ്മെന്റ് ഏറ്റെടുത്തിരുന്നു .ബ്രിട്ടീഷുകാരുടെ കയറ്റുമതി വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഈ നിയമം ഇന്ത്യക്കാരെ ബാധിച്ചു . ഉപ്പ് ഉൽപ്പാദനവുമായി ബന്ധപ്പെട്ട ഗുജറാത്തിലെ ഗ്രാമങ്ങൾ ഈ നിയമം മൂലം കൊടിയ ദുരിതം ഏറ്റുവാങ്ങി . ഇതിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ സമരമാരംഭിച്ചു . ഇതാണ് ഉപ്പ് സത്യാഗ്രഹം.
  • ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം-
    78.
  • ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച മലയാളികൾ –
    C.കൃഷ്ണൻ നായർ, ടൈറ്റസ്, രാഘവപൊതുവാൾ, ശങ്കർജി, തപൻ നായർ
  • ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനമാണ് – “രഘുപതി രാഘവ രാജാറാം”
  • 1930 ഏപ്രിൽ 6 നാണ് ഗാന്ധിജിയും കൂട്ടരും ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്നത്
    (24- ദിവസം കൊണ്ട് 390 കി.മീ. / 240 മൈൽ സഞ്ചരിച്ചു)
  • ദണ്ഡി മാർച്ചിന് ശേഷം സൂറത്ത് ജില്ലയിലെ ദർസന(Dharsana)യിലുള്ള ഉപ്പ് പണ്ടകശാല സമാധാനപരമായി ഉപരോധിക്കാൻ ശ്രമിച്ചപ്പോഴാണ് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടത് .
  • ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പ് സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത വ്യക്തിയാണ് – “അബ്ബാസ് തിയാബ്ജി”
  • ദർസനയിലെ സത്യാഗ്രഹ സമരത്തെ ആധാരമാക്കി ചങ്ങമ്പുഴ രചിച്ച കാവ്യമാണ് “വീര വൈരാഗ്യം അഥവാ ദർസനയിലെ ധർമ്മഭടൻ”
  • തമിഴ് നാട്ടിലെ വേദാരണ്യത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേത്ര്യത്വം നല്കിയത്  സി.രാജഗോപാലാചാരി ആയിരുന്നു
  • ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിലിലടക്കപ്പെട്ട ആദ്യവനിത-
    രുക്മിണി ലക്ഷ്മിപതി (വേദാരണ്യം)
  • ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് അതിർത്തി പ്രവിശ്യയിൽ നിയമ ലംഘന സമരത്തിന് നേതൃത്വം നല്കിയത് –
    ഖാൻ അബ്ദുൾ ഗാഫർ ഖാൻ
  • ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് –
    റാണി ഗെയ്‌ഡിൻലിയൂ
  • കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങൾ  പയ്യന്നൂർ , ബേപ്പൂർ എന്നിവയാണ് .
  • യ്യന്നൂരിലെ ഉപ്പ് സത്യാഗ്രഹ നേതാവ് –
    കെ. കേളപ്പൻ
  • ബേപ്പൂരിൽ ഉപ്പ് സത്യാഗ്രഹം നയിച്ചത് –
    മുഹമ്മദ്‌ അബ്ദുൾ റഹ്മാൻ
  • ഒഡിഷയിലെ പ്രധാന ഉപ്പ് സത്യാഗ്രഹ വേദിയായിരുന്നു –
    ഇഞ്ചുഡി
  • കേരളത്തിലെ ഉപ്പ് സത്യാഗ്രഹ ഗാനമായിരുന്നു –
    “വരിക വരിക സഹജരെ…”
  • ദണ്ഡി മാർച്ചിന് പുറപ്പെടുംമുമ്പ് ഗാന്ധിജി പറഞ്ഞ വാക്കുകളാണ് –
    “ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ മടങ്ങി വരും , പരാജയപ്പെട്ടാൽ എന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും”
  • ദണ്ഡി യാത്രയിലെ സത്യാഗ്രഹികൾ തൂവെള്ള ഖാദി വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് . അതിനാൽ ദണ്ഡി മാർച്ചിനെ “വെണ്മയുടെ ഒഴുകുന്ന നദി”  (White Flowing River) എന്നും വിളിക്കപ്പെട്ടു .
  • ഉപ്പ് സത്യാഗ്രഹത്തെ “കിന്റർ ഗാർട്ടൻ സ്റ്റേജ് ” എന്ന് വിശേഷിപ്പിച്ചത് –
    ഇർവിൻ പ്രഭു
  • ദണ്ഡി മാർച്ചിനെ “ചായക്കോപ്പയിലെ കൊടുങ്കാറ്റ്” എന്ന് വിശേഷിപ്പിച്ചത് –
    ഇർവിൻ പ്രഭു
  • “എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം” എന്ന് ദണ്ഡി യാത്രയെ വിശേഷിപ്പിച്ചത് –
    സുഭാഷ്‌ ചന്ദ്രബോസ്
  • “ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര” എന്ന് ദണ്ഡി മാർച്ചിനെ വിശേഷിപ്പിച്ചത് –
    മോത്തിലാൽ നെഹ്റു
  • ഉപ്പ് സത്യാഗ്രഹം അവസാനിച്ച സന്ധിയാണ്‌  “ഗാന്ധി-ഇർവിൻ സന്ധി” (1931 മാർച്ച്‌ 5)