PHYSICAL SCIENCE MOVEMENT AND FORCE

0
935
പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും

 PHYSICAL SCIENCE MOVEMENT AND FORCE

ബലം(Force)

വസ്തുക്കളിൽ ഉപയോഗിക്കുന്ന തള്ള് അല്ലെങ്കിൽ വലിയാണ് ബലം


ബലത്തിന്റെ CGS യൂണിറ്റ് -ഡൈൻ


പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം ന്യൂക്ലിയർ ബലം


പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം ഗുരുത്വാകർഷണം

അഡ്ഹിഷൻ
വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം
•ഉദാ:ജലത്തുള്ളികളെ ജനൽ ഗ്ലാസിൽ ഒട്ടിച്ചു നിർത്തുന്ന
ബലം


കൊഹിഷൻ
ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം
•ഉദാ:ഒരു ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മിൽ
ചേർത്തുനിർത്തുന്ന ബലം

ഗുരുത്വാകർഷണബലം(Gravitational force)


ഭൂമി ഒരു വസ്തുവിന്മേൽ പ്രയോഗിക്കുന്ന ബലം

  • ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത് ഐസക് ന്യൂട്ടൺ
  • ഒരു വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകർഷണ ബലം ആണ്ആവസ്തുവിന്റെ ഭാരം .
  • ഒരു വസ്തുവിന്റെ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് ധ്രുവപ്രദേശങ്ങളിൽ
  • ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം
  • അനുഭവപ്പെടുന്നത് ഭൂമധ്യരേഖ പ്രദേശങ്ങളിൽ
  • വസ്തുക്കൾക്ക് ഭാരം അനുഭവപ്പെടാത്തത് ഭൂകേന്ദ്രത്തിൽ
  • ‘ഒരു വസ്തുവിന് ഭൂമിയിൽ ഭാരത്തിന്റെ 1/16 ഭാരം മാത്രമേ ചന്ദ്രനിൽ അനുഭവപ്പെടുകയുള്ളൂ
  • സ്പ്രിംഗ് ബാലൻസിന്റെ അടിസ്ഥാന നിയമം ഹൂക്സ് നിയമം
  • പ്രവർത്തനത്തിന് പിന്നിലെ സാധാരണ ത്രാസ് (common balance) ഉപയോഗിച്ച്അളക്കുന്നത് വസ്തുവിന്റെ പിണ്ഡം
  • സ്പ്രിംഗ് ത്രാസ്സ് ഉപയോഗിച്ച അളക്കുന്നത് വസ്തുവിന്റെ ഭാരം.
  • ഒരു വസ്തുവിന്റെ ഭാരം(W)=mxg
  • ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്ക് പോയാലും താഴേക്ക് പോയാലും വസ്തുവിന്റെ ഭാരം കുറയുന്നു
  • ഏതൊരു വസ്തുവിനും അതിന്റെ ഭാരം കേന്ദ്രീകരിച്ചിരിക്കുന്നത് ആയി കണക്കാക്കപ്പെടുന്ന ബിന്ദു ഭൂഗുരുത്വകേന്ദ്രം
  • പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കപ്പെടുന്നു കാരണം-സാർവതിക ഗുരുത്വാകർഷണം

സാർവികഗുരുത്വാകർഷണ നിയമം
പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കുന്നു.രണ്ടു വസ്തുക്കൾ തമ്മിലുള്ള പരസ്പരാകർഷണബലം അവയുടെ മാസുകളുടെ ഗുണനഫലത്തിന് നേർ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്റെ വർഗത്തിന് വിപരീതാനുപാത
ത്തിലുമായിരിക്കും.

1.മാസ് കൂടുതലുള്ള വസ്തതുക്കൾക്ക് ജഡത്വം?

  • കൂടുതലാണ്

2.ഒരു വസ്തു സഞ്ചരിച്ച പാതയുടെ നീളമാണ്?

  • ദൂരം

3.യൂണിറ്റ് സമയത്തിൽ ഒരു വസ്തു സഞ്ചരിച്ച ദൂരമാണ് അതിന്റെ വേഗത?

  • വേഗത=ദൂരം/സമയം

4.ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ്?

  • സ്ഥാനാന്തരം (Displacement)

5.യൂണിറ്റ് സമയത്തിൽ ഒരു വസ്തുവിന്റെ ഒരു പ്രത്യേക ദിശയിൽ ഉണ്ടാകുന്നു സ്ഥാനാന്തരമാണ്. പ്രവേഗം(Velocity)

പ്രവേഗം=സ്ഥാനാന്തരം/സമയം

6.ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിന്റെ നിരക്കാണ്?

  • ത്വരണം (Acceleration)ത്വരണം = പ്രവേഗം മാറ്റം /സമയം
    വേഗതയുടെ യൂണിറ്റ് =m/s
    പ്രവേഗത്തിന്റെ യൂണിറ്റ് =m/s
    ത്വരണത്തിന്റെ യൂണിറ്റ് =m/s

7.വാർത്തുള പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തു സമവേഗതയാണെങ്കിലും അതിന്റെ ദിശ എപ്പോഴും മാറികൊണ്ടിരിക്കുന്നതിനാൽ വൃത്തകേന്ദ്രത്തിലേയ്ക്ക് അനുഭവപ്പെടുന്ന ത്വരണം?

  • അഭികേന്ദ്രത്വരണം (Centripetalacceleration)

8.ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിൽ ഏൽപ്പിക്കുന്ന ആഘാതം?

  • ആക്കം(momentum)

9.പിണ്ഡം (mass), ‘m’ ഉം, പ്രവേഗം (velocity) ‘v’ഉം ആയാൽ ആക്കം?

  • ആക്കം = മാസ് X പ്രവേഗം
    P=mv
    ആക്കത്തിന്റെ യൂണിറ്റ് =kg m/s

10.ജഡത്വത്തിനു കാരണം?

  • ഒന്നാം ചലനനിയമം

11.ബലത്തിന് വ്യകതമായ നിർവ്വചനം നൽകുന്ന ചലനനിയമം?

  • ഒന്നാം ചലനനിയമം

സർ ഐസക് ന്യൂട്ടൺ

1642 ഡിസംബർ 25 ന് ഇംഗ്ലണ്ടിൽ ജനിച്ചു.
1672-ൽ റോയൽ സൊസൈറ്റിയിൽ ഫെല്ലോ തിരഞ്ഞെടുക്കപ്പെട്ടു
ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
ഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ്
മുകളിലേയ്ക്ക് എറിയുന്ന കല്ല് താഴോട്ട് വീഴുന്നതിന്റെ കാരണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ – ഐസക് ന്യൂട്ടൺ
സൂര്യപ്രകാശത്തിന് ഏഴ് നിറങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ.
പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം രചിച്ചത് – ഐസക് ന്യൂട്ടൺ >കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് – ഐസക് ന്യൂട്ടൺ >ഘടകവർണ്ണങ്ങൾ കൂടി ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്-ഐസക് ന്യൂട്ടൺ
1727 മാർച്ച് 20ന് ന്യൂട്ടൺ അന്തരിച്ചു.
ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റർ ആബേയിൽ അന്ത്യവിശ്രമം. >’മനുഷ്യവംശത്തിലെ ഏറ്റവും ഉത്തമവും അമൂല്യവുമായ രത്നം’, അദ്ദേഹത്തിന്റെ ശവക്കല്ലറയിലെ വാക്കുകളാണിവ.

ചലനനിയമങ്ങൾ (Laws of motion)

  • ഒന്നാം ചലനനിയമം
    അസുന്തലിതമായ ബാഹ്യബലത്തിനു വിധേയമാകുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നു.
  • രണ്ടാം ചലനനിയമം
    ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് അതിനനുഭവപ്പെടുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലും ആക്കവ്യത്യാസം അസന്തുലിത ബാഹ്യബലത്തിന്റെ ദിശയിലും ആയിരിക്കും.
  • മൂന്നാ ചലനനിയമം
    ഏതൊരു പ്രവർത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.

1.F=ma എന്ന നിർവ്വചനം ലഭിക്കുന്ന ചലനനിയമം?

  • രണ്ടാം ചലനനിയമംF = ബലം (Force)
    m=പിണ്ഡം (mass)
    a=ത്വരണം (acceleration)

2.പ്രവർത്തനം = പ്രതിപ്രവർത്തനം എന്നത്?

  • മൂന്നാം ചലനനിയമം

3.റോക്കറ്റുകളുടെ പ്രവർത്തനത്തിനു കാരണമായ ചലനനിയമം?

  • മൂന്നാം ചലനനിയമം

ബലം (Force)
4.വസ്തുക്കളിൽ പ്രയോഗിക്കുന്ന തള്ള് അല്ലെങ്കിൽ വലിയാണ്?

  • ബലം

5.ബലത്തിന്റെ യൂണിറ്റ്?

  • ന്യൂട്ടൺ

6.ബലത്തിന്റെ CGS യൂണിറ്റ്?

  • ഡൈൻ (Dyne)

7.1 ന്യൂട്ടൺ = 105 ഡൈൻ (Dyne)

8.ബലം പ്രയോഗിക്കപ്പെട്ട വസ്തുവിന് ബലം പ്രയോഗിക്കപ്പെട്ട ദിശയിൽ സ്ഥാനാന്തരം ഉണ്ടായാൽ പ്രവൃത്തി ചെയ്തതായി കണക്കാക്കപ്പെടുന്നു. * പ്രവൃത്തി = ബലം X സ്ഥാനാന്തരം

  • W = Fx S

9.ഒരു സെക്കന്റിൽ ചെയ്ത പ്രവൃത്തിയുടെ അളവാണ്?

  • പവർപവർ (P) =പ്രവൃത്തി=w/
    സമയം =t

10.പ്രവൃത്തിയുടെ യൂണിറ്റ്?

  • ജൂൾ (J)

11.പവറിന്റെ യൂണിറ്റ്?

  • വാട്ട് അല്ലെങ്കിൽ ജൂൾ/സെക്കന്റ്

12.പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം?

  • ന്യൂക്ലിയർ ബലം

13.പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം?

  • ഭൂഗുരുത്വാകർഷണ ബലം

14.വ്യത്യസ്തയിനം തൻമാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്? * അഡ്ഹീഷൻ

15.ഒരേയിനം തൻമാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്?

  • കൊഹീഷൻ

16.ഒരു ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മിൽ ചേർത്തു നിർത്തുന്ന ബലം?

  • കൊഹിഷൻ ബലം

17.ജലത്തുള്ളികളെ ജനൽ ഗ്ലാസ്സിൽ ഒട്ടിച്ചു നിർത്തുന്ന ബലം?

  • അഡ്ഹിഷൻ ബലം

Get info

1 ജൂൾ/സെക്കന്റ് =1 വാട്ട്
1 കുതിര ശക്തി (horse power)=746 വാട്ട്
1 കിലോവാട്ട് =1000 വാട്ട്
1 മെഗാവാട്ട് =1000000 വാട്ട്

തെറ്റരുത്

1 ആങ്സ്ട്രം=10-10m
1 നാനോമീറ്റർ =10-9m
1 ഫെർമി=1015m
1 മൈക്രോൺ =10-6m
1 പൈക്കോമീറ്റർ =1012m

ഗുരുത്വാകർഷണ ബലം (Gravitational Force)
18.ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത്?

  • ഐസക് ന്യൂട്ടൺ

19.ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നത്?

  • ഭൂഗുരുത്വം

20.ഭൂമി ഒരു വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകർഷണ ബലമാണ്?

  • ആ വസ്തുവിന്റെ ഭാരം

21.ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത്?

  • ധ്രുവപ്രദേശങ്ങളിൽ

22.ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത്?

  • ഭൂമധ്യരേഖാ പ്രദേശങ്ങളിൽ

പലായന പ്രവേഗം (Escape velocity)
23.ആകാശഗോളത്തിന്റെ ഗുരുത്വാകർഷണത്തിൽ നിന്നും രക്ഷപെടാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്?

  • പലായന പ്രവേഗം

24.ഭൂമിയുടെ പലായന പ്രവേഗം?

  • 11.2 കി.മീ/സെക്കന്റ്

25.ചന്ദ്രനിൽ നിന്നുള്ള പലായന പ്രവേഗം?

  • 2.4 കി.മീ/സെക്കന്റ്

26.ഏറ്റവും കൂടിയ പലായന പ്രവേഗം?

  • സൂര്യൻ (618 km/s )

27.ഏറ്റവും കൂടുതൽ പലായന പ്രവേഗമുള്ള ഗ്രഹം?

  • വ്യാഴം

1.ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം?

  • പൂജ്യം

2.ഒരു വസ്തുവിന് ഭൂമിയിലുള്ള ഭാരത്തിന്റെ 1/6 ഭാരം മാത്രമേ ചന്ദ്രനിൽ അനുഭവപ്പെടുകയുള്ളൂ.

3.സ്പ്രിംഗ് ബാലൻസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാനനിയമം?

  • ഫൂക്ക്സ് നിയമം

4.ഭാരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

  • സ്പ്രിംങ് ത്രാസ്

5.ഭൂഗുരുത്വാകർഷണത്വരണത്തിന്റെ മൂല്യം(g)?

  • 9.8 m/s2

6.ഒരു വസ്തുക്കളുടെ ഭാരം(W)=mxg
m=വസ്തുവിന്റെ പിണ്ഡം g=ഭൂഗുരുത്വം മൂലമുള്ള ത്വരണം?

7.ഒരു വസ്തുവിന്റെ ഭാരം (Weight) അത് സ്ഥിതിചെയ്യുന്ന ആക്ഷഗോളത്തിനനുസരിച്ച് മാറുന്നു.എന്നാൽ പിണ്ഡം (Mass)സ്ഥിരമായിരിക്കും വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ് പിണ്ഡം.

8.ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്കു പോയാലും,താഴേക്കുപോയാലും വസ്തുവിന്റെ ഭാരം കുറയുന്നു.

9.ഏതൊരു വസ്തുവിനും അതിന്റെ ഭാരം കേന്ദ്രീകരിച്ചിരിക്കുന്നതായി കണക്കാക്കപ്പെടുന്ന ബിന്ദു?

  • ഭൂഗുരുത്വകേന്ദ്രം

10.പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കപ്പെടാൻ കാരണം?

  • സാർവത്രിക ഗുരുത്വാകർഷണം

11.വസ്തുക്കളെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലം?

  • ഭൂഗുരുത്വാകർഷണ ബലം

12.4Kg,2Kg എന്നീ മാസുകളുള്ള 2 വസ്തുക്കൾ 2 മീറ്റർ അകലത്തിൽ ഇരിക്കുകയാണെങ്കിൽ അവ തമ്മിലുള്ള ആകർഷണ ബലം എത്രയാണ്?

  • F = GM1 M2/d2=G×4×2/22
    =2×6.67×10-11 Nm2/Kg2

13.വസ്തതുക്കളുടെ പിണ്ഡം കൂടുന്നതിനനുസരിച്ച് അവ പ്രയോഗിക്കുന്ന ആകർഷണബലവും കൂടുന്നു.

14.രണ്ട് വസ്തതുക്കളിൽ ഒന്നിന്റെ പിണ്ഡം ഇരട്ടിയായാൽ അവ തമ്മിലുള്ള ആകർഷണബലം രണ്ടു മടങ്ങാകുന്നു.

15.രണ്ട് വസ്തുക്കളുടെയും പിണ്ഡം ഇരട്ടിയായാൽ അവ തമ്മിലുള്ള ആകർഷണബലം നാല് മടങ്ങാകുന്നു.

ഗുരുത്വാകർഷണ നിയമം

  • പ്രപഞ്ചത്തിലുള്ള ഓരോ വസ്തുവും പരസ്പരം മറ്റൊന്നിനെയും ആകർഷിക്കുന്നു.ആപ്പോഴുണ്ടാകുന്ന ആകർഷണബലം ആ വസ്തുക്കളുടെ പിണ്ഡങ്ങളുടെ (Mass) ഗുണനഫലത്തിന് നേർ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്റെ വർഗത്തിന് (Square) വിപരീതാനുപാതത്തിലും ആയിരിക്കും.
    അതായത് F
    F=G
    = രണ്ടു വസ്തുക്കളുടെ ഭാരം
    d=വസ്തുക്കൾ തമ്മിലുള്ള അകലം
    G=ഗുരുത്വാകർഷണ സ്ഥിരാങ്കം.
    G=6.67×10-11Nm2/Kg2 (ഗ്രാവിറ്റേഷനൽ കോൺസ്റ്റന്റ്)

നിർബാധ പതനം (Free fall)
16.വ്യത്യസ്ത പിണ്ഡമുള്ള രണ്ട് വസ്തുക്കൾ താഴോട്ടുവീഴുന്നത് ഒരേ വേഗതയിലായിരിക്കുമെന്ന ആദ്യമായി തെളിയിച്ചത്?

  • ഗലീലിയോനിർബാധ പതിയ്ക്കുന്ന വസ്തുക്കളുടെ ഭാരം പൂജ്യമായിരിക്കും
    വ്യത്യസ്ത പിണ്ഡമുള്ള രണ്ട് വസ്തുക്കളെ സ്വതന്ത്രമായി വീഴാൻ അനിവാദിച്ചാൽ രണ്ടും ഭൂമിലേയ്ക്ക് പതിയ്ക്കുന്നത് ഒരേ സമയത്തിലായിരിക്കും

ഘർഷണ ബലം (Frictional Force)
17.ഘർഷണം എന്നത് ഒര ബലമാണ്

18.ഒരു വസ്തു മറ്റൊരു വസ്തുവിൽ സ്പർശിച്ചുകൊണ്ട് ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി സംജാതമാകുന്ന ബലം?

  • ഘർഷണം

19.വസ്തുവിന്റെ ഭാരം കൂടുന്നതിനനുസരിച്ച് ഘർഷണം ബലം കൂടും.

ഉത്തോലകങ്ങൾ (Levers)


1.ഉത്തോലകത്തിന്റെ ഉപജ്ഞതാവ്?

  • ആർക്കിമിഡീസ്

2.ധാരം(Fulcrum) എന്ന സ്ഥിര ബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം തിരിയാൻ കഴിവുള്ള ഒരു ദൃഡദണ്ഡാണ്?

  • ഉത്തോലകം

3.ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ്?

  • യത്നം (Effort)

4.ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലമാണ്?

  • രോധം (Resistance)

5.യത്നത്തിനും രോധത്തിനുമിടയിൽ ധാരം വരുന്ന ഉത്തോലകങ്ങളാണ്?

  • ഒന്നാം വർഗ്ഗ ഉത്തോലകം

6.ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണങ്ങൾ?

  • ത്രാസ്, കത്രിക, കപ്പി, പ്ലയേഴ്സ്, സീസോ, നെയിൽപുള്ളർ

7.ധാരത്തിനും യത്നത്തിനുമിടയിൽ രോധം വരുന്ന ഉത്തോലകങ്ങളാണ്?

  • രണ്ടാം വർഗ്ഗ ഉത്തോലകം

8.രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണങ്ങൾ?

  • നാരങ്ങാഞെക്കി,പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ,വീൽചെയർ

9.രോധത്തിനും ധാരത്തിനുമിടയിൽ യത്നം വരുന്ന ഉത്തോലകങ്ങളാണ്?

  • മൂന്നാം വർഗ്ഗ ഉത്തോലകം

10.മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ?

  • ചവണ, ചൂണ്ട, ഐസ്ക്ടോങ്സ്

11.യന്ത്രിക ലാഭം =രോധം/യത്നം

12.ഒന്നാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രിക ലാഭം ഒന്നോ ഒന്നിൽ കൂടുതലോ ഒന്നിൽ കുറവോ ആയിരിക്കും

13.രണ്ടാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രികലാഭം ഒന്നിൽ കൂടുതലായിരിക്കും.

14.മൂന്നാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രിക ലാഭം ഒന്നിൽ കുറവായിരിക്കും.

ശ്യാനബലം (Viscocity)
15.ചലിച്ചുകൊണ്ടിരിക്കുന്നു ദ്രാവകപാളികൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണബലമാണ്

  • ശ്യാനബലം(വിസ്കോസിറ്റി)

16.വെള്ളത്തേക്കാൾ വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ?

  • എണ്ണ,തേൻ,ഗ്ലിസറിൻ,ആവണക്കെണ്ണ

17.വിസ്കോസിറ്റിയില്ലാത്ത ദ്രാവകങ്ങൾ?

  • സൂപ്പർ ഫ്ളൂയിഡുകൾഉൗഷ്മാവ് കൂടുമ്പോൾ ദ്രവകങ്ങളുടെ വിസ്കോസിറ്റി കുറയുന്നു.

പ്രതലബലം(Surface Tension)
18.ഒരു ദ്രവകപാടയോ ദ്രാവകോപരിതലമോ അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ വേണ്ടി ഉളവാക്കുന്ന ബലം?

  • പ്രതലബലം

19.സോപ്പു ചേർക്കുമ്പോൾ ജലത്തിന്റെ പ്രതലബലം?

  • കുറയുന്നു

20.സോപ്പുലായനി സാധാരണ വെള്ളത്തേക്കാൾ അഴുക്ക് എളുപ്പം നീക്കാൻ കാരണം?

  • പ്രതലബലം കുറവായതിനാൽ

21.ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ ഇരിക്കാനും നടക്കാനും കഴിയുന്നത് പ്രതലബലം മൂലമാണ്.

22.മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്ക് കാരണം?

  • പ്രതലബലം

23.മഴക്കോട്ടുകൾ, ടെന്റുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ജലപ്രതിരോധ സ്വഭാവത്തിന് കാരണം?

  • പ്രതലബലം

24.ചൂടുകൂടുമ്പോൾ പ്രതലബലം കുറയും.

കേശികത്വം(Capillarity)
25.സൂക്ഷ്മസുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ്?

  • കേശികത്വം

26.കേശികത്വത്തിന് ഉദാഹരണങ്ങൾ

വിളക്ക് തിരിയിൽ എണ്ണ മുകളിലേക്ക്കയറുന്നത് ,
വേരുകൾ മണ്ണിൽ നിന്ന് ജലം വലിച്ചെടുക്കുന്നത് ,
ബ്ലാക്ക് ബോർഡ് മഷി ആഗിരണം ചെയ്യുന്നത്

27.ഒപ്പുകടലാസ് ജലം വലിച്ചെടുക്കുന്നത്

28.കേശിക താഴ്ച കാണിക്കുന്ന ദ്രാവകം?

  • മെർക്കുറി

അഭികേന്ദ്ര ബലം (Centripetal force)
29.പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻ അന്വാരത്വരണം ഉണ്ടാകുന്നതിന് കാരണം?

  • അഭികേന്ദ്ര ബലം

1.ഘർഷണബലം പ്രതലത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടുന്നു.

2.പ്രതലത്തിന്റെ മിനുസം കൂടുന്തോറും ഘർഷണബലം മിനുസം കുറയുന്തോറും ഘർഷണബലം കൂടുകയും ചെയ്യുന്നു.

3.ഘർഷണം കുറയ്ക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ?

  • മിനുസപ്പെടുത്തൽ, കൊഴുപ്പിടൽ, ബോൾ ബെയറിങ്ങുകൾ, ധാരാ രേഖിതമാക്കൽ

4.യന്ത്രങ്ങളിൽ ബോൾ ബെയറിങ്ങുകൾ ഉപയോഗിക്കുന്നത്?

  • ഘർഷണം കുറയ്ക്കാൻ

5.ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഖരരൂപത്തിലുള്ള വസ്തുക്കൾ?

  • സ്നേഹകങ്ങൾ (Lubricants)

6.ഘർഷണം കുറയ്ക്കാനായി യന്ത്രങ്ങളിൽ ഖരരൂപത്തിൽ ഉപയോഗിക്കുന്ന ഒരു സ്നേഹികമാണ്?

  • ഗ്രാഫൈറ്റ്

7.പരുക്കൻ ഉപരിതലങ്ങളുടെ ഘർഷണം കുറയ്ക്കാൻ ഉപയോഗിക്കുന്ന രീതി?

  • മിനുസപ്പെടുത്തൽ

8.ക്ലോക്ക്, സൈക്കിൾ തുടങ്ങിയ ചെറിയ യന്ത്രങ്ങളിൽ കട്ടികുറഞ്ഞ എണ്ണകൾ ഉപയോഗിച്ച് ഘർഷണം കുറിയ്ക്കുന്ന രീതി?

  • കൊഴുപ്പിടൽ

9.യന്ത്രങ്ങളിൽ ഘർഷണം കുറയ്ക്കാൻ ബോൾബെയറിങ്ങുകൾ ഉപയോഗിക്കുവാൻ കാരണം?

  • ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ വളരെ കുറവാണ്.

10.പാരച്യുട്ട് ഉപയോഗിക്കാൻ സാധിക്കുന്നത്. തീപ്പെട്ടിക്കൊള്ളി ഉരച്ച് കത്തിക്കുന്നത് എന്നിവയെല്ലാം ഘർഷണത്തിന്റെ ഗുണം കൊണ്ടാണ്.

11.അനാവശ്യമായ തേയ്മാനം, ഇന്ധന പാഴ്ച്ചെലവ് തുടങ്ങിയവ ഘർഷണം കൊണ്ടുള്ള ദോഷങ്ങളാണ്.

12.മോട്ടോർ വാഹനങ്ങൾ,വിമാനങ്ങൾ തുടങ്ങിയവ രണ്ട് അഗ്രഭാഗങ്ങളിലേക്കും വണ്ണം കുറഞ്ഞ് കൂർത്തിരിക്കുന്നതിനു കാരണം?

  • ഘർഷണം കുറയ്ക്കാൻ

13.ഘർഷണം കുറയ്ക്കാനായി ചലനത്തിന് അനുകൂലമായ രീതിയിൽ വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്ന രീതി?

  • ധാരാരേഖിതമാക്കൽ

14.വാഹനങ്ങളുടെ ടയറുകളിൽ ചാലുകളും കട്ടകളും ഉണ്ടാകുന്നത്തിനു കാരണം?

  • ഘർഷണം കൂട്ടുവാൻ

15.വാഹനങ്ങളുടെ ടയറും റോഡും തമ്മിലുള്ള ഘർഷണം കുറഞ്ഞാൽ തെന്നി അപകടം സംഭവിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ടയറുകളിൽ ചാലുകളും കട്ടകളും ഉണ്ടാകുന്നത്

16.അത്ലറ്റുകൾ ഉപയോഗിക്കുന്ന ഷൂവിൽ സ്പൈക്സ് ഘടിപ്പിച്ചിരിക്കുന്നത്?

  • ഘർഷണം കൂട്ടുവാൻ

ലഘു യന്ത്രങ്ങൾ
17.മാനുഷിക പ്രയത്നം ലഘൂകാരിക്കാൻ ഉപയോഗിക്കുന്നവയാണ് ?

  • ലഘു യന്ത്രങ്ങൾ

18.ലഘുയന്ത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്?

  • ഉത്തോലകങ്ങൾ(Lever) ചരിവുതലങ്ങൾ (Incillned plane)ആപ്പ്(Wedges) കപ്പി (Pulley) സ്ക്രൂ(Screw) എന്നിവ

1.അഭികേന്ദ്ര ബലത്തിന്റെ ദിശ വൃത്ത കേന്ദ്രത്തിലേക്കാണ്

2.ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് മേൽ കൈ പ്രയോഗിക്കുന്ന
ബലം?

  • അഭികേന്ദ്രബലം

അപകേന്ദ്രബലം (Centrifugal force)
3.അഭികേന്ദ്രബലം പ്രയോഗിക്കുന്ന വസ്തുവിൻ മേൽ പരിക്രമണം ചെയ്യുന്ന വസ്തു പ്രയോഗിക്കുന്ന ബലമാണ്?

  • അപകേന്ദ്രബലം

4.അപകേന്ദ്ര ബലത്തിന്റെ ദിശ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കാണ്

5.ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല്, കയ്യിൽ പ്രയോഗിക്കുന്ന ബലം?

  • അപകേന്ദ്രബലം

6.തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിനു കാരണം?

  • അപകേന്ദ്രബലം

7.വാഷിങ് മെഷീനിന്റെ പ്രവർത്തന തത്വം?

  • അപകേന്ദ്രബലം

പ്ലവക്ഷമബലം (Buoyant Force)
8.ഒരു ദ്രവത്തിൽ ഭാഗികമായോ പൂർണ്ണമായോ മുങ്ങിയിരിക്കുന്ന വസ്തുവിൽ ദ്രവം മുകളിലോട്ട് പ്രയോഗിക്കുന്ന ബലമാണ്?

  • പ്ലവക്ഷമ ബലം

9.കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണം?

  • പ്ലവക്ഷമബലം

10.ഇരുമ്പ് വെള്ളത്തിൽ താണു പോകുന്നു. എന്നാൽ ഇരുമ്പ് കൊണ്ടു നിർമ്മിച്ച കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം?

  • കപ്പൽ നിർമ്മിക്കാനുപയോഗിച്ച ആകെ ഇരുമ്പിന്റെ വ്യാപ്തത്തെക്കാൾ കൂടുതൽ വ്യാപ്തം വെള്ളത്തെ കപ്പലിന് ആദേശം ചെയ്യാൻ സാധിക്കുന്നതിനാൽ.

11.അപകടകരമല്ലാത്ത വിധത്തിൽ കപ്പലിൽ ഭാരം കയറ്റുന്നതിന് സഹായകമായ സൂചിക രേഖകളാണ്?

  • പ്ലിംസോൾ ലാനുകൾ (Plimsoll lines)

ഇലാസ്തികത .
12.ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉളവാകുന്ന ആന്തരികബലം?

  • ഇലാസ്തികത

13.ഇലാസ്തികത പ്രകടിപ്പിക്കുന്ന വസ്തുക്കളാണ്?

  • റബ്ബർ, ഗ്ലാസ്, സ്റ്റീൽ

14.സ്റ്റീലിന്റെ ഇലാസ്തികത റബ്ബറിനേക്കാൾ?

  • കൂടുതലാണ്

15.ഗ്ലാസിന് സ്റ്റീലിനേക്കാൾ ഇലാസ്തികത കൂടുതലാണ്.

ആവേഗബലം
16.കുറഞ്ഞ സമയംകൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം?

  • ആവേഗബലംആവേഗബലം = ബലം X സമയം
    I=F×t
    I = ആവേഗം (Impulse), F= ബലം (Force).
    t= സമയം(time)
    17.ആണി ചുറ്റികകൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം?
  • ആവേഗബലം