Friday, July 1, 2022
HomeGENERAL KNOWLEDGEConstitution Directive Principles

Constitution Directive Principles

ഇന്ത്യൻ ഭരണഘടന(നിർദ്ദേശക തത്ത്വങ്ങൾ)
നിർദ്ദേശക തത്ത്വങ്ങൾ(Directive Principles – Article-36-51)

  • നിർദ്ദേശക തത്ത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം?
    ans : സ്പെയിൻ 
  • നിർദ്ദേശക തത്ത്വങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്?
    ans : അയർലണ്ടിൽ നിന്ന് 
  • ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്?
    ans : IV -ാം ഭാഗത്ത് (36 മുതൽ 51 വരെയുള്ള വകുപ്പുകൾ) 
  • ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമാക്കി മാറ്റുകയാണ് നിർദ്ദേശകതത്ത്വങ്ങളുടെ ലക്ഷ്യം.
  • ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്പങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാഭാഗം? 
    ans : IV -ാം ഭാഗം (നിർദ്ദേശക തത്ത്വങ്ങളിൽ)
  • നിർദ്ദേശക തത്ത്വങ്ങൾ ന്യായവാദത്തിന്റ(non justifiable)അർഹമല്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദം?
    ans : അനുച്ഛേദം 37
  • ഗാന്ധിയൻ , സോഷ്യലിസ്റ്റ്, ലിബറൽ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്?
    ans : നിർദ്ദേശക തത്ത്വങ്ങളെ
  • സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ? 
    ans : 39 (d) 
  • തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ? 
    ans : അനുഛേദം 39A 
  • ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച്  പ്രത പാദിക്കുന്ന ഭരണഘടനാ വകുപ്പ് ?
    ans : അനുഛേദം -40 
  • ഏകീകൃത സിവിൽ കോഡ് (Uniform civil code)നടപ്പിലാക്കണമെന്നനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
    ans : 44-ാം വകുപ്പ് ? 
  • ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
    ans : ഗോവ
  • 6 വയസിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ? 
    ans : അനുഛേദം, 45
  • നിയമവിരുദ്ധവും നീതിരഹിതവുമായ  വിചാരണ തടയാൻ പുറപ്പെടുവിക്കുന്ന റിട്ട്? 
    ans : പ്രൊഹിബിഷൻ
  • “ബാങ്കിന്റെ സൗകര്യാർത്ഥം മാറാൻ കഴിയുന്ന ചെക്ക്” എന്ന് നിർദ്ദേശക തത്ത്വങ്ങളെ  വിശേഷിപ്പിച്ചത് ?
    ans : കെ.ടി.ഷാ
  • കേരളത്തിൽ 2015-ൽ ബാറുകൾ പൂട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണഘടനയിലെ ഏത് പ്രൊവിഷന്റെ നടപ്പിലാക്കലായി കരുതാവുന്നതാണ് ?
    ans : സ്റ്റേറ്റിന്റെ മാർഗ്ഗനിർദ്ദേശക തത്ത്വങ്ങൾ
  • 42-മത്തെ ഭരണഘടനാ ഭേദഗതി  വഴിയായി 1976-ൽ എത്ര മൗലിക കടമകളാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?
    ans: 10 മൗലിക കടമകൾ
  • എത്ര മൗലിക കടമകളാണ് ഭരണഘടനയിൽ ഇപ്പോഴുള്ളത്?
    ans:11 മൗലിക കടമകൾ
  • 11-ാമത് മൗലിക കടമ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ഏത് ഭേദഗതി വഴിയായിട്ടാണ്?
    ans:86-ാം ഭേദഗതി (2002)( 6വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കേണ്ടത് രക്ഷിതാക്കളുടെ മൗലിക കടമയായി കൂട്ടിച്ചേർത്തു.)
  • നിർദ്ദേശക തത്ത്വങ്ങളെപ്പോലെതന്നെ മൗലിക കടമകളും കോടതിയിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയില്ല.
KeralaPSCTips.Comhttps://www.keralapsctips.com
keralapsctips.com is one of the leading Online Kerala PSC Training Institute. If you are preparing for Kerala PSC Exam and not have enough Time to go for Classroom training then KeralaPSCtips.com will be your Best Solutions. For Course Related Enquire email us at keralapsctips.com@gmail.com
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

Recent Comments