Ayyankali

0
1727
Ayyankali

Ayyankali

അയ്യങ്കാളി ജനിച്ച വർഷം?

Ans: 1863

ജന്മസ്ഥലം :വെങ്ങാനൂർ, തിരുവനന്തപുരം

ആധുനിക ദളിതരുടെ പിതാവ്“, “ആളിക്കത്തിയ തീപ്പൊരി” എന്നിങ്ങനെ അറിയപ്പെടുന്ന നവോത്ഥാന നായകൻ?

 Ans: അയ്യങ്കാളി

പുലയരാജ‘ എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ?

Ans: അയ്യങ്കാളി

അയ്യങ്കാളിയെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ചതാര്?

 Ans: ഗാന്ധിജി

ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച വ്യക്തി?

 Ans: ഇന്ദിരാഗാന്ധി

കേരളാ സ്പാർട്ടക്കസ്‘ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

Ans: അയ്യങ്കാളി

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് നേതാവ്” എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ചരിത്രകാരനാര്?

Ans: പി സനൽ മോഹൻ

തിരുവിതാംകൂറിൽ 1909 ൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചതാര്?

Ans: അയ്യങ്കാളി

ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവ് എന്ന വിശേഷണമുള്ള വ്യക്തി?

Ans:അയ്യങ്കാളി

അധഃകൃത വിഭാഗത്തിന് വേണ്ടിയുള്ള കേരളത്തിലെ ആദ്യ വിദ്യാലയം സ്ഥാപിച്ചത്?  

Ans:അയ്യങ്കാളി

1898 ലെ ചാലിയത്തെരുവ് ലഹള, 1912 ലെ നെടുമങ്ങാട് ചന്ത കലാപം എന്നിവയ്ക്ക് നേതൃത്വം നൽകിയതാര്?

Ans: അയ്യങ്കാളി

 “ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ലു കുരുപ്പിക്കും” ഇപ്രകാരം പ്രഖ്യാപിച്ച നവോത്ഥാന നായകനാര്?

Ans: അയ്യങ്കാളി

ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിതൻ?

Ans: അയ്യങ്കാളി

അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം?

Ans: 1911 ( ഡിസംബർ 5)

ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ്?

Ans: അയ്യങ്കാളി

അയ്യങ്കാളി പ്രശസ്തമായ വില്ലുവണ്ടി സമരം നടത്തിയ വർഷം?

Ans: 1893

പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ സമരം?

Ans: വില്ലുവണ്ടി സമരം

അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയത്?

Ans: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

കല്ലുമാല പ്രക്ഷോഭം നടന്ന വർഷം?

Ans: 1915

കല്ലുമാല പ്രക്ഷോഭത്തി ന്റെ നേതാവാര്?

Ans: അയ്യങ്കാളി

പെരിനാട് ലഹള എന്നറിയപ്പെടുന്ന സമരം ഏത്?

Ans: കല്ലുമാല പ്രക്ഷോഭം

കല്ലുമാല സമരം നടന്നത് കൊല്ലം ജില്ലയിലെ പെരിനാട് എന്ന പ്രദേശത്തായതിനാൽ, കല്ലുമാല പ്രക്ഷോഭത്തിന്റെ മറ്റൊരുപേര്?

Ans:പെരിനാട് ലഹള

“ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു” ഇപ്രകാരം പറഞ്ഞതാര്?

Ans: അയ്യങ്കാളി

ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ അയ്യങ്കാളി”യാണെന്ന് അഭിപ്രായപ്പെട്ട നേതാവാര്?

Ans: ഇ കെ നായനാർ

കേരളത്തിലെ ആദ്യത്തെ കർഷക തൊഴിലാളി സമരത്തിന് വേദിയായ സ്ഥലം?  

Ans:വെങ്ങാനൂർ

1905 ൽ പിന്നോക്ക ജാതിയിൽ പെട്ട കുട്ടികൾക്ക് വേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതെവിടെ?

Ans: വെങ്ങാനൂർ

അയ്യങ്കാളി സമുദായ കോടതി സ്ഥാപിച്ച സ്ഥലം?

Ans: വെങ്ങാനൂർ

സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വങ്ങളും അനാചാരങ്ങളും ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം?         

Ans: സാധുജന പരിപാലന സംഘം

“അയ്യങ്കാളി: എ ദളിത് ലീഡർ ഓഫ് ഓർഗാനിക് പ്രൊട്ടസ്റ്റ്” എന്ന കൃതി രചിച്ചതാര്?

Ans: എം നിസാർ & മീന കന്തസ്വാമി

ദളിത് നവോത്ഥാന നായകരുടെ സ്മരണ നിലനിർത്താൻ സ്ഥാപിച്ച അയ്യങ്കാളി- വള്ളോൻ-ചാഞ്ചൻ സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നതെവിടെ?

Ans: മരട് (എറണാകുളം)

അയ്യങ്കാളി അധഃസ്ഥിതരുടെ പടത്തലവൻ‘ എന്ന പുസ്തകം രചിച്ചതാര്?

Ans: ടി എച്ച് പി ചെന്താരശ്ശേരി

താഴ്ന്ന ജാതിക്കാർക്ക് പൊതുനിരത്തിലൂടെ യാത്ര സ്വാതന്ത്ര്യം, സ്കൂളുകളിൽ പ്രവേശനം എന്നിവയ്ക്കുവേണ്ടി അയ്യങ്കാളി ആരംഭിച്ച സാമൂഹിക പ്രസ്ഥാനമാണ്?

Ans: സാധുജനപരിപാലന സംഘം

സാധുജനപരിപാലന സംഘം അയ്യങ്കാളി സ്ഥാപിച്ച വർഷം?

Ans: 1907

അയ്യങ്കാളിയുടെ പരിശ്രമത്തിനൊടുവിൽ പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ തിരുവിതാംകൂർ രാജാവ്?

Ans: ശ്രീമൂലം തിരുനാൾ (1914 ൽ)

സാധുജനപരിപാലന സംഘത്തിന്റെ പേര് പുലയമഹാസഭ എന്നാക്കിയ വർഷം?

Ans: 1938

അയ്യങ്കാളിയുടെ ശ്രമഫലമായി തിരുവനന്തപുരത്ത് പിന്നോക്കക്കാർക്ക് വേണ്ടി സ്ഥാപിച്ച ഹോസ്റ്റലിൽ താമസിച്ചു പഠിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി?

Ans: കെ ആർ നാരായണൻ

2019 ൽ കേരള സർക്കാർ തിരുവനന്തപുരത്തെ ഏത് പ്രധാന ഹാൾ ആണ് അയ്യങ്കാളിയുടെ പേരിൽ നാമകരണം ചെയ്തത്?

Ans: വി. ജെ. ടി. ഹാൾ

അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്തതാര്?

Ans: ഇന്ദിരാഗാന്ധി

അയ്യൻകാളിയുടെ ശവകുടീരം അറിയപ്പെടുന്നത് ഏത് പേരിൽ?          

Ans: പാഞ്ചജന്യം

അയ്യങ്കാളിയെ മഹാത്മാ ഗാന്ധി സന്ദർശിച്ച വർഷം?

Ans: 1937

ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയുടെ അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

Ans: 2002

അയ്യങ്കാളി മരണപ്പെട്ട വർഷം?

Ans: 1941

അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

 Ans: ചിത്രകൂടം (വെങ്ങാനൂർ)

ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയുടെ അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

Ans: 2002

അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ഏത് ലഹളയാണ് പുലയലഹള, ഊരൂട്ടമ്പലം ലഹള എന്നിങ്ങനെ അറിയപ്പെട്ടത്?

Ans: തൊണ്ണൂറാമാണ്ട് ലഹള

തൊണ്ണൂറാമാണ്ട് ലഹള നടന്ന വർഷം?

Ans: 1915 ൽ

തിരുവനന്തപുരം ഊരൂട്ടമ്പലം ഗ്രാമത്തിൽ പഞ്ചമി എന്ന ദളിത് പെൺകുട്ടിയെ അയ്യങ്കാളി സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നപ്പോൾ ആരംഭിച്ച ലഹള

സാധുജനപരിപാലന സംഘം രൂപീകരിക്കുന്നതിൽ അയ്യങ്കാളിക്ക് പ്രചോദനമായ സമുദായസംഘടന?

Ans: എസ്. എൻ. ഡി. പി

സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രം? 

Ans: സാധുജനപരിപാലിനി

ഇന്ത്യയിലെ ആദ്യ ദളിത് പത്രമായി അറിയപ്പെടുന്നത്?

Ans: സാധുജനപരിപാലിനി

എവിടെനിന്നാണ് സാധുജനപരിപാലിനി പ്രസിദ്ധീകരണമാരംഭിച്ചത്?

Ans: ചങ്ങനാശ്ശേരിയിൽ നിന്ന്

തിരുവിതാംകൂറിൽ പുലയരുടെ ആദ്യത്തെ വിപുലമായ സമ്മേളനം ഏതായിരുന്നു?

Ans: 1915 ലെ കൊല്ലം സമ്മേളനം